തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം
Thursday 05 June 2025 2:42 AM IST
ആലപ്പുഴ: ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്കാറ്റേർഡ് വിഭാഗം ചുമട്ടു തൊഴിലാളികൾ (നിലവിൽ അംഗത്വം മുടങ്ങി കിടക്കുന്ന പെൻഷൻകാർ ഒഴികെ ഉള്ളവർ) എകീകൃത തിരിച്ചറിയൽ കാർഡിനായി അപേക്ഷ നൽകണം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് , മൊബൈൽ നമ്പർ, ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ, ലേബർ കാർഡ്, പാസ് ബുക്ക് എന്നിവയാണ് ആവശ്യമായ രേഖകൾ. ക്ഷേമനിധി ബോർഡുകൾ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, തൊഴിലാളികൾക്കു സ്വന്തമായോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. അവസാന തീയതി :ജൂലായ് 31.