തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം

Thursday 05 June 2025 2:42 AM IST

ആ​ല​പ്പു​ഴ: ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മബോർ​ഡി​ന് കീ​ഴിൽ ര​ജി​സ്റ്റർ ചെ​യ്ത സ്‌കാ​റ്റേർ​ഡ് വി​ഭാ​ഗം ചു​മ​ട്ടു തൊ​ഴി​ലാ​ളി​കൾ (നി​ല​വിൽ അം​ഗ​ത്വം മു​ട​ങ്ങി കി​ട​ക്കു​ന്ന പെൻ​ഷൻകാർ ഒ​ഴി​കെ ഉ​ള്ളവർ) എ​കീ​കൃ​ത തി​രി​ച്ച​റി​യൽ കാർ​ഡി​നാ​യി അ​പേ​ക്ഷ നൽ​ക​ണം. ആ​ധാർ കാർ​ഡ്, പാൻ കാർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്റെ പ​കർ​പ്പ് , മൊ​ബൈൽ ന​മ്പർ, ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ, ലേ​ബർ കാർ​ഡ്, പാ​സ് ബു​ക്ക് എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​മാ​യ രേ​ഖ​കൾ. ക്ഷേ​മനി​ധി ബോർ​ഡു​കൾ മു​ഖേ​ന​യോ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങൾ വ​ഴി​യോ, തൊ​ഴി​ലാ​ളി​കൾ​ക്കു സ്വ​ന്ത​മാ​യോ വി​വ​ര​ങ്ങൾ അ​പ്‌ഡേ​റ്റ് ചെ​യ്യാം. അ​വ​സാ​ന തീ​യ​തി :ജൂ​ലായ് 31.