ക്ഷേത്രക്കുളം ഉദ്ഘാടനം

Thursday 05 June 2025 1:46 AM IST

മുഹമ്മ: മുഹമ്മ കൃഷിഭവൻ ഓഫീസ് മന്ദിരം നിർമ്മിക്കാൻ ഒരു കോടി 43 ലക്ഷം ആനുവദിച്ചതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. പുനർ നിർമ്മിച്ച മുഹമ്മ കൊച്ചനാ കുളങ്ങര ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. , എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ..ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, പഞ്ചായത്തംഗം ഷെജിമോൾ സജീവ്, ദേവസ്വം ചെയർമാൻ കെ.വേണുഗോപാൽ, ദേവസ്വം കൺവീനർ പി.ആർ.രഞ്ജിത്ത്, പി.കെ.കൃഷ്ണകുമാർ, കെ.ഡി.അനിൽകുമാർ, എൻ.ആർ.രോഹിത്, എൻജിനീയർ പാർവതി, സന്തോഷ് ഷൺമുഖൻ, ഷാജി, സുഗാന്ധി എന്നിവർ സംസാരിച്ചു.