അങ്കണവാടി പ്രവേശനോത്സവം
Thursday 05 June 2025 1:49 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം ഒമ്പതാം വാർഡിലെ 3-ാം നമ്പർ അങ്കണവാടിയിൽ എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .ജി.സൈറസ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജീന വഗ്ഗീസ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം എൻ .കെ.ബിജു മോൻ സ്വാഗതം പറഞ്ഞു.