ജില്ലാ കമ്മിറ്റി ധർണ നടത്തി

Thursday 05 June 2025 1:50 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക റിക്കവറിയുമായി ബന്ധപ്പെട്ട് ഡി.ഡി.ഒമാരുടെ ശമ്പളം തടഞ്ഞുവെച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എ. നിസാമുദിൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ്.എസ്,ഡോ. ജി.പി.പദ്മകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.നൗഫൽ,ഡോ. അരവിന്ദ്, ഷിബു ഷൈൻ,സുരേഷ് എസ്, പ്രശാന്ത്. ജി, ഡോ. എബിൻ മാത്യു, ഡോ. വിനോദ് ജോസഫ് എന്നിവർ സംസാരിച്ചു.