പരിസ്ഥിതി വാരാചരണം
Thursday 05 June 2025 2:50 AM IST
തിരുവനന്തപുരം: പരിസ്ഥിതിയുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ജീവിത ദൗത്യമായി ഏറ്റെടുക്കണമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) പരിസ്ഥിതി വാരാചരണം ഫലവൃക്ഷത്തൈ നട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണന്റെ അദ്ധ്യക്ഷതയിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ,വാർഡ് കൗൺസിലർ എസ്. പത്മ,അഡ്വ.എം.എ.ഫ്രാൻസിസ്,ഇ. വേലായുധൻ, കെ. ദേവകി, ജയശ്ചന്ദ്രൻ കല്ലിംഗൽ, എസ്.സുധികുമാർ, പി.എസ്. നായിഡു, എ. അബ്ദുൾ വാഹിദ്,ഡോ.ആർ. പ്രദീപ്കുമാർ, കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ് ഡോ.സുനിത.എൻ, കൃഷി ഓഫീസർ തുഷാര എന്നിവർ സംസാരിച്ചു.