ഹെല്പ് ഡെസ്‌ക്ക് ഉദ്‌ഘാടനം

Thursday 05 June 2025 1:51 AM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ ഹെല്പ് ഡെസ്‌ക്ക് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു.നിയമനം വേഗത്തിലാക്കുന്നതിന് സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ജോയിന്റ് കൗൺസിൽ ഓഫീസിലെ രാമൻ ഹാൾ റാങ്ക് ഹോൾഡേഴ്‌സിന്റെ ഹെല്പ് ഡെസ്ക്കായി പ്രവർത്തിക്കാനും തീരുമാനമായി.ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം ആർ.സിന്ധു സ്വാഗതവും ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി നമ്പൂതിരി നന്ദിയും പറഞ്ഞു.എല്ലാ ജില്ലകളിലും ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിച്ചു തുടങ്ങി.