ശബരി റെയിൽവേ വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന്
Thursday 05 June 2025 2:51 AM IST
തിരുവനന്തപുരം: എരുമേലിയിൽ അവസാനിക്കുന്ന തരത്തിലുള്ള ശബരിമല റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരി റെയിൽവേ പദ്ധതി വിഴിഞ്ഞം വരെ ദീർഘിപ്പിക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നും ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ, കോ-ഓഡിനേറ്റർ സക്കറിയ ദത്തോസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.