പഠനോപകരണ വിതരണം

Thursday 05 June 2025 2:53 AM IST

തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗൗരീശപട്ടം ബൂത്ത് കമ്മിറ്റി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പഠനോപകരണം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ വിതരണം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ബ്ളോക്ക് പ്രസിഡന്റ് പാറ്റൂർ സുനി, ബ്ളോക്ക് ജനറൽ സെക്രട്ടറി ഗൗരീശപട്ടം മോഹനൻ, ഡോ. കൃഷ്ണകുമാർ, മോഹൻ വർഗീസ്, രാമദാസ്, ഷീല, സുജിത്, പ്രമോദ് കുമാർ, ശ്രീധരപിള്ള തുടങ്ങിയവർ പങ്കെടുത്തു.