ഇന്ന് സെക്രട്ടേറിയറ്റിൽ ഇൻഡോർ സസ്യങ്ങൾ സ്ഥാപിക്കും

Thursday 05 June 2025 2:55 AM IST

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ എല്ലാ സെക്ഷനിലും ഇന്ന് ഇൻഡോർ സസ്യങ്ങൾ സ്ഥാപിക്കും. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിസ്ഥിതി വിഭാഗമായ തണൽ നടപ്പിലാക്കിവരുന്ന ഗ്രീൻ ക്യാമ്പസ് ക്യാമ്പയിന്റെ ഭാഗമായാണിത്. തണൽ കമ്മിറ്റി അംഗങ്ങൾ നട്ടുവളർത്തിയ ആയിരത്തോളം സസ്യങ്ങളാണ് നൽകുക. വിതരണോദ്ഘാടനം ഉച്ചയ്ക്ക് 12.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിന് മുന്നിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും.