സംസ്ഥാന സമിതി അംഗീകരിച്ചു, പി.കെ ശശി സി.പി.എം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി
Thursday 12 September 2019 9:23 PM IST
തിരുവനന്തപുരം: ഷോർണ്ണൂർ എം.എൽ.എ പി.കെ ശശി സി.പി.എം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചതിനെ തുടർന്നാണ് പി.കെ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തത്. ഇന്നത്തെ ജില്ലാ നേതൃയോഗങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ പി.കെ ശശി പങ്കെടുക്കും.