തൊഴിലധിഷ്ഠിത കോഴ്‌സുകൾ
Thursday 05 June 2025 12:23 AM IST
ചേർപ്പ് : സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ,നൈപുണി വികസന കേന്ദ്രം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജി.വി. എച്ച്. എസ്. എസ്. സ്‌കൂളിൽ തുടക്കം കുറിച്ച തൊഴിലധിഷ്ഠിത കോഴ്‌സുകൾ സി.സി.മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, കോസ്‌മെറ്റോളജി എന്നിവയാണ് കോഴ്സുകൾ. ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി അദ്ധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ഡോ:എൻ.ജെ. ബിനോയ്, ഡി.എസ്. മനു, എം.എസ് അലക്‌സി , കെ.ആർ. ബിനി, ഷമീർ, കെ.ഹേമ, സുകുമാരൻ, സൗമ്യ പി.എച്ച്.ഹുസൈൻ,രേഖ, ബീന രവീന്ദ്രൻ, എം.വി അഞ്ജലി എന്നിവർ പ്രസംഗിച്ചു.