കടയുടമയുടെ സ്വർണമാല കവർന്നു
Thursday 05 June 2025 1:15 AM IST
ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര നെല്ലിമൂട്ടിൽ സ്ത്രീയുടെ മാല കവർന്നു.ദേവീ സ്റ്റോർ നടത്തിവരുന്ന സുനിയുടെ (54) മുന്നേകാൽ പവന്റെ മാലയാണ് കവർന്നത്. നെയ്യാറ്റിൻകരയിൽ രണ്ട് പേർ അടങ്ങുന്ന സംഘം ബൈക്കിലെത്തി മാല മോഷ്ടിക്കുകയായിരുന്നു.
പ്രദേശത്ത് മോഷണങ്ങൾ പതിവാകുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാറ്റിൻകര പൊലിസിനെ അറിയിക്കണമെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ നെയ്യാറ്റിൻകര, രാമേശ്വരം, ഇരുമ്പിൽ, മരുതത്തൂർ, അമരവിള ഭാഗങ്ങളിൽ നിന്നായി സ്ത്രീകളുടെ മാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളയുന്ന സംഘങ്ങൾ കൂടിവരുകയാണ്. വഴി ചോദിക്കാനെന്ന വ്യാചേന ബൈക്കിൽ ഇരുന്ന് മാല പൊട്ടിച്ചെടുക്കുന്നതാണ് ഇവരുടെ രീതി.