കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Thursday 05 June 2025 1:39 AM IST
നാഗർകോവിൽ: കുളച്ചലിൽ കഞ്ചാവുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരിക്കാട് സ്വദേശി ഡാനിയൽ (25),തിരുവള്ളൂർ കാളയാർമേട് അംബേദ്കർ തെരുവ് സ്വദേശി അർജുൻ (24), പത്തിരവേട്, മാതാകോവിൽ തെരുവ് സ്വദേശി ഹെമ്‌നാഥ്(20)എന്നിവരാണ് പിടിയിലായത്. കുളച്ചലിൽ ബൈക്കിലെത്തി കഞ്ചാവ് വില്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പ്രത്യേകസംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് 1.250 ഗ്രാം കഞ്ചാവും ഒരു ബൈക്കും പിടിച്ചെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.