തമിഴൻ എന്ന നിലയിൽ പലതും പറയാനുണ്ട്; കമൽ ഹാസൻ
Thursday 05 June 2025 1:07 AM IST
ചെന്നൈ: 'തഗ് ലൈഫ്' സിനിമയെക്കുറിച്ചല്ലാതെ ഒരു തമിഴൻ എന്ന നിലയിൽ തനിക്ക് പല കാര്യങ്ങളും പറയാനുണ്ടെന്നും എല്ലാം പിന്നീട് പറയാമെന്നും നടൻ കമൽ ഹാസൻ. ഭാഷാ പരാമർശത്തിൽ മാപ്പ് പറയാത്തതിൽ കർണാടക ഹൈക്കോടതി വിമർശിച്ചതിനുപിന്നാലെയാണിത്. തമിഴ്നാട് തന്റെ പിന്നിൽ ഉറച്ചുനിന്നതിന് നന്ദിയുണ്ടെന്നും 'തഗ് ലൈഫ്' സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെ കമൽ പറഞ്ഞു.
എന്നാൽ വിവാദ പരാമർശത്തെക്കുറിച്ച് വിശദീകരിക്കാൻ കമൽ തയ്യാറായില്ല.
കന്നടയുടെ ഉത്ഭവം തമിഴിൽ നിന്നാണെന്ന പരാമർശമാണ് വിവാദമായത്. തുടർന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഉണ്ടായശേഷം ആദ്യമായാണ് കമൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കമൽ ക്ഷമ ചോദിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യേണ്ടെന്നാണ് കർണാടക ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ തീരുമാനം.