വിസി നിയമന ഭേദഗതി സ്റ്റേ: തമിഴ്നാട് സുപ്രീംകോടതിയിൽ
Thursday 05 June 2025 1:11 AM IST
ന്യൂഡൽഹി: സർക്കാർ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം എടുത്തുകളയുന്ന ഭേദഗതി സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ഗവർണറുടെ അധികാരങ്ങൾ നിർവചിക്കുന്ന സുപ്രീം കോടതിയുടെ അടുത്തകാലത്തെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭേദഗതികൾ വരുത്തിയത്. ഹൈക്കോടതി നടപടി ധൃതിപിടിച്ചുള്ളതാണ്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അവസരം നൽകാതെയാണ് സ്റ്റേ ഉത്തരവ് പാസാക്കിയതെന്നും സംസ്ഥാന സർക്കാർ ആരോപിച്ചു.