ഓപ്പറേഷൻ സിന്ദൂർ: കൂടുതൽ ഇടങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാകിസ്ഥാൻ

Thursday 05 June 2025 6:41 AM IST

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ രാജ്യത്ത് കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാകിസ്ഥാൻ. ചോർന്നതെന്ന് പറയപ്പെടുന്ന പാക് സൈനിക രേഖയിലാണ് ഇക്കാര്യമുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെഷവാർ, ഹൈദരാബാദ് (സിന്ധ്), ഗുജ്റൻവാല, അറ്റോക്ക് എന്നിങ്ങനെ, ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ലാത്ത ഏഴ് ലക്ഷ്യസ്ഥാനങ്ങൾ കൂടി ആക്രമിക്കപ്പെട്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവ സൈനിക ബേസുകളാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സിവിലിയൻ മേഖലകളെ ഇന്ത്യ ലക്ഷ്യംവച്ചെന്ന് വരുത്തിത്തീർക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണോ ഇതെന്നും സംശയം ഉയരുന്നുണ്ട്.