ഇന്ന് അറഫ സംഗമം
Thursday 05 June 2025 6:42 AM IST
മക്ക: 'ലബ്ബൈക്കല്ലാഹുമ്മ ലബൈക്ക്" (നാഥാ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ എത്തിയിട്ടുണ്ട്) എന്ന മന്ത്രധ്വനികൾ ഉരുവിട്ട് ഹാജിമാർ തമ്പുകളുടെ നഗരിയായ മിനയിലെത്തി. ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കങ്ങളാണ് ഹാജിമാർ മിനായിൽ നടത്തുക. മിനായിലെ ടെന്റുകളിൽ രാത്രി ചെലവഴിച്ച ഹാജിമാർ ഇന്ന് സുബ്‌ഹിക്ക് ശേഷം അറഫയിലേക്ക് നീങ്ങും. അറഫ സംഗമത്തിൽ പങ്കെടുത്ത് സൂര്യാസ്തമയം വരെ പ്രാർത്ഥനകളുമായി അവിടെ തങ്ങും. തുടർന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളിയാഴ്ച മിനായിലേക്ക് തിരിച്ച് ജംറയിലെത്തി കല്ലേറ് കർമ്മം നിർവഹിക്കും. കഅ്ബ ത്വവാഫും സഫാ മർവ്വ പ്രയാണവും പൂർത്തിയാക്കി ബലികർമ്മം നടത്തും.