യുക്രെയിന് തിരിച്ചടി നൽകും: പുട്ടിൻ

Thursday 05 June 2025 6:42 AM IST

വാഷിംഗ്ടൺ: ഞായറാഴ്ച യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സ്ഥിതിഗതികൾ അറിയാൻ ഇന്നലെ തന്നെ ഫോൺ മാർഗ്ഗം ബന്ധപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടാണ് പുട്ടിൻ ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിനിലെ സമാധാനത്തിലേക്ക് നയിക്കുന്ന ചർച്ച ഉണ്ടായില്ലെന്ന് ട്രംപ് വ്യക്തമാക്കി. പുട്ടിനുമായി നല്ല സംഭാഷണമാണ് നടത്തിയതെന്നും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.