ആധുനിക കേരള ശില്പികൾ

Sunday 08 June 2025 4:51 AM IST

കൊല്ലം നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്‌കൂളിലെ ചരിത്ര അദ്ധ്യാപകൻ പി. രാജാബിനുവിന്റെ മേൽനോട്ടത്തിൽ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികൾ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് കേരളത്തെ വെളിച്ചത്തലേക്കു നയിച്ച നവോത്ഥാന നായകരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് 'ആധുനിക കേരള ശില്പികൾ."

നവോത്ഥാന കേരളത്തിന്റെ ശില്പികളായ അയ്യാ വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങി 53 ചരിത്ര പുരുഷന്മാരുടെ സമരമാർഗങ്ങൾ, ത്യാഗോജ്വലമായ ജീവിതകഥകൾ സൂക്ഷ്മമായി വളരെ കുറച്ചു വരികളിൽ നന്നായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നീരാവിൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ വിദ്യാർത്ഥികളുടെ അന്വേഷണാത്മകതയും, അർപ്പണ മനോഭാവവും അഭിനന്ദനാർഹമാണ്. അവർക്ക് വഴികാട്ടിയായി നിലകൊണ്ട അദ്ധ്യാപകൻ പി. രാജാബിനുവിനെ അഭിനന്ദിക്കാതെ തരമില്ല. ഒരു നാടിന്റെ ഭൂതകാലത്തെക്കുറിച്ച് ശരിയായ അറിവുകൾ സമൂഹത്തിന് നൽകുന്നതാണ് ഈ പുസ്തകം കേരളത്തിലെ എല്ലാ സ്‌കൂളുകളിലും അവിടത്തെ വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഒരു മാർഗദീപം ആണെന്ന കാര്യത്തിൽ സംശയമില്ല.