ലാപ് ടോപ്പ് വിതരണം
Friday 06 June 2025 12:42 AM IST
ചങ്ങനാശേരി : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലാപ്ടോപ്പ് വിതരണം ചെയ്തു. 6 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി വി.കെ സുനിൽ കുമാർ, പഞ്ചാത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാ ഓമനക്കുട്ടൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൾ എ.സജീന, എച്ച്.എം ആർ.എസ് രാജി എന്നിവർ പങ്കെടുത്തു.