വൈദ്യുതി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
Friday 06 June 2025 12:42 AM IST
എലിക്കുളം : എം.ജി.എം യു.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതിസുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനിയർ എം.എം.മനോജ് ക്ലാസ് നയിച്ചു. പഞ്ചായത്തംഗം ദീപ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു. ഭൂട്ടാൻ റോയൽ സിവിൽ സർവീസ് അവാർഡ് ജേതാവ് പി.ആർ.ശ്യാംലാൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, പി.ടി.എ പ്രസിഡന്റ് രതീഷ്‌കുമാർ നക്ഷത്ര, സി.മനോജ്, ബി.ശ്രീകുമാർ, എസ്.സന്ദീപ് ലാൽ, ബാലചന്ദ്രൻനായർ വെള്ളാനിക്കന്നേൽ, പി.എസ്.ബാലചന്ദ്രൻ പുത്തൻവീട്ടിൽ, കെ.എ.അമ്പിളി, ദിവ്യ സരേഷ് എന്നിവർ പ്രസംഗിച്ചു.