കെ.സിയുടെ വാക്ക് വളച്ചൊടിക്കുന്നു
Friday 06 June 2025 12:43 AM IST
കോട്ടയം : നിലമ്പൂരിൽ പരാജയ ഭീതി മൂലം സത്യങ്ങൾ വളച്ചൊടിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്. പെൻഷൻ മന:പ്പൂർവം കുടിശിഖ വരുത്തി തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നൽകുന്ന രീതിയാണ് കഴിഞ്ഞ നിയമസഭ - ലോക്‌സഭ തിരഞ്ഞുടുപ്പുകളിൽ പിണറായി സർക്കാർ സ്വീകരിച്ചത്. ഇത് ചൂണ്ടിക്കാണിച്ച കെ.സി.വേണുഗോപാലിന്റെ വാക്കുകളെ വളച്ചൊടിക്കുന്ന സി.പി.എം നേതാക്കൾ ആടിനെ പട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.