രാപ്പകൽ സമര യാത്രയ്ക്ക് സ്വീകരണം
Friday 06 June 2025 12:44 AM IST
വൈക്കം : ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപ്പകൽ സമര യാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നൽകി. ബോട്ട് ജെട്ടി മൈതാനത്ത് നടന്ന സ്വീകരണ സമ്മേളനം മുൻ എം.പി ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ്. പി. ദാസ്, പി.കെ. മണിലാൽ, കെ. ബിനിമോൻ എന്നിവർ പ്രസംഗിച്ചു.