പരിസ്ഥിതി ദിനാചരണം
Friday 06 June 2025 12:19 AM IST
പള്ളിയാട് : തലയാഴം ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ രേഷ്മ ഗോപി പരിസ്ഥിതിദിന സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, സ്‌കൂൾ മാനേജർ ടി.പി.സുഖലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബിനിമോൻ, സിനി സലി, കൊച്ചുറാണി, സ്‌കൂൾ ഹെഡ്മാസ്റ്റർ പി.പ്രദീപ്, എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.