അങ്കണവാടിക്കെട്ടിടം ഉദ്ഘാടനം ചെയ്തു
Friday 06 June 2025 12:26 AM IST
കോട്ടയം : കുറിച്ചി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ 158-ാം നമ്പർ മാത്തൻകുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. പഴയ കെട്ടിടം കാലപ്പഴക്കത്തെത്തുടർന്ന് ഇടിഞ്ഞുവീണതിനാൽ നാലുവർഷമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ആധുനിക ടീച്ചിംഗ് മുറി, അടുക്കള, സ്റ്റോർ റൂം, വാഷിംഗ് ഏരിയ, ബേബി ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.ഷാജി അദ്ധ്യക്ഷനായി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.