സ്കൂൾ മുറ്റത്തൊരു പച്ചക്കറിത്തോട്ടം

Friday 06 June 2025 12:45 AM IST

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. 'സ്കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പി.എൻ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഗ്രീഷ്മ.വി കേഡറ്റുകൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ എച്ച്.എം.രേഖ,എസ്.പി .സി എ .ഡി.എൻ.ഒ ഷിബു ഡി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പ്രദീപ്, കരോളിൻ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ജോയ് ജോസഫ്,സുഭാഷ്,ശ്രീനാഥ് എന്നിവർ പങ്കെടുത്തു.