വിദ്യാർത്ഥി കൂട്ടായ്മ

Friday 06 June 2025 12:49 AM IST

തിരുവനന്തപുരം: എസ്.എൻ.വി സ്കൂൾ സർക്കാർ കഥാപ്രസംഗ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും കഥാപ്രസംഗ ശതാബ്ദി ആഘോഷത്തിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.വിനോദ് വൈശാഖി, മഹേഷ് മാണിക്യം, കഥാപ്രസംഗ പരിശീലന കേന്ദ്രം ഡയറക്ടർ ആർ.ലേഖ, കോഓർഡിനേറ്റർ പ്രൊഫ.വി.ഹർഷകുമാർ, എം.ജി.ജയചന്ദ്രൻ, പള്ളിക്കൽ രാജീവ് തുടങ്ങിയവർ സംസാരിക്കും. രാവിലെ 9ന് നടക്കുന്ന കഥാപ്രസംഗ മേള മുൻ പി.എസ്.സി അംഗം ആർ.പാർവ്വതിദേവി ഉദ്ഘാടനം ചെയ്യും.