കോട്ടച്ചേരി ബസ് സ്റ്റാൻഡിലേക്ക് യു.ഡി.എഫ് മാർച്ച്

Thursday 05 June 2025 8:34 PM IST

കാഞ്ഞങ്ങാട് : നഗരഭരണം അക്ഷരാർത്ഥത്തിൽ നരക ഭരണമാക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കോട്ടച്ചേരി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ് മുൻസിപ്പൽ ചെയർമാൻ എം.പി.ജാഫർ അദ്ധ്യക്ഷത വഹിച്ചു. വി.കമ്മാരൻ, ബഷീർ വെള്ളിക്കോത്ത്, എം. അസൈനാർ, പി.വി.സരേഷ്, കെ.മുഹമ്മദ് കുഞ്ഞി ,​വി.ഗോപി, കെ.കെ.ബദറുദീൻ, ഷംസുദീൻ ആവിയിൽ, കെ.കെ.ജാഫർ, എം. കുഞ്ഞികൃഷ്ണൻ, ടി.ഉമേശൻ, പി.കമലാക്ഷ, സലാം, ബഷീർ ആറങ്ങാടി, കെ.കെ.ബാബു, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സി. ശ്യാമള പ്രസംഗിച്ചു. കെ.പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.