അംബേദ്കർ കോളേജിൽ ഹരിതാരോഗ്യം
Thursday 05 June 2025 8:35 PM IST
കാഞ്ഞങ്ങാട് : ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'ആരോഗ്യസംരക്ഷണം ഔഷധസസ്യങ്ങളിലൂടെ' എന്ന സന്ദേശവുമായി കോളേജ് ക്യാമ്പസിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പരിസ്ഥിതി പ്രവർത്തകനും നാട്ടുചികിത്സാ വിദഗ്ധനുമായ ബാലൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.ജയചന്ദ്രൻ കീഴോത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ എ. ബിപുലാറാണി, ട്രസ്റ്റ് പി.ആർ.ഒ. സി മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പാൾ പി. സുനിൽ കുമാർ, എം.അജിത, കെ.വി.സാവിത്രി സി ഷിജിത്ത്, പി.അഭിലാഷ്. കെ.വി രഞ്ജിത എന്നിവർ സംസാരിച്ചു. ബാലൻ കുന്നുമ്മൽ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെയും അംബേദ്കർ കോളേജിലെയും വിദ്യാർത്ഥികളും ജീവനക്കാരും കോളേജ് പരിസരത്ത് ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.