സ്‌നേഹ വീടിന് തറക്കല്ലിട്ടു
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷി കുഞ്ഞുങ്ങൾക്കും വേണ്ടി അമ്പലത്തറയിൽ പ്രവർത്തിച്ചു വരുന്ന സ്‌നേഹ വീടിന്റെ മൂന്നാമത്തെ കെട്ടിടത്തിന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ ഡയറക്ടർ ജനറൽ പി. മനോജ് തറക്കല്ലിട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഡോ.അംബികാസുതൻ മാങ്ങാട് , ഖലീജ് , നാരായണൻ നായർ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, സി കെ.സബിത , എ.വി കുഞ്ഞമ്പു ബാലകൃഷ്ണൻ തച്ചങ്ങാട് , വേണു പാലക്കൽ, ജയചന്ദ്രൻ വയലാങ്കുഴി, നാസർ കുനിയിൽ, ഇ. അശോകൻ, കുമാരൻ മാണിമൂല, റാംജി, പി.ഷീജ, നസീർ കുനിയിൽ, രാജൻ കരിവെള്ളൂർ, സുരേന്ദ്രൻ കൂക്കാനം, സുരേന്ദ്രൻ മീങ്ങോത്ത്, സുലേഖ മാഹിൻ , രാമചന്ദ്രൻ പുഞ്ചാവി , ഐശ്വര്യ കുമാരൻ , പി പത്മാവതി, അഡ്വ.കെ.പീതാംബരൻ എന്നിവർ സംസാരിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.