ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഇന്നുമുതൽ
Thursday 05 June 2025 8:45 PM IST
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 19ാമത് പുസ്തകോത്സവം കളക്ടറേറ്റ് മൈതാനിയിൽ ഇന്ന് വൈകിട്ട് മൂന്നിന് എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള എഴുപതിൽപരം പ്രസാധകരുടെ 150 സ്റ്റാളുകളാണ് മേളയിൽ ഉണ്ടാകും. നാളെ രാവിലെ 10 മുതൽ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഉച്ചക്ക് ശേഷം മൂന്നിന് 'സർഗാത്മക സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.കെ മനോഹരൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, താഹ മാടായി, ഡോ. പ്രിയ വർഗീസ് എന്നിവർ സംസാരിക്കും. ആർട്ടിസ്റ്റ് മദനൻ ഒരുക്കുന്ന 'എം.ടി സ്മരണയിൽ വരയും വർത്തമാനവും' ഉണ്ടാകും. ജൂൺ ഒൻപതിന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.