ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി റോഡ് പൂർത്തീകരിക്കണം

Thursday 05 June 2025 8:48 PM IST

ചെമ്പന്തൊട്ടി ; ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി നടുവിൽ റോഡ് പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഗതാഗതം സുഗമമല്ലാത്തതിനാൽ ചെമ്പന്തൊട്ടി ടൗണിലെ ചെറുകിടക്കാരടക്കമുള്ള കച്ചവടക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. കുട്ടികൾ സ്‌കൂളുകളിൽ എത്തുവാൻ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഷാജി കുറ്റിയാത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി കെ.ടി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി. ജെ.ജോൺ, ബിജു പുതുക്കള്ളി, ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി,ഏലമ്മ ജോസഫ്,ഷാജി കുര്യൻ, ജോർജ് മേലേട്ട്, ജോയി കുരിശുകുന്നേൽ, ബാബു തയ്യിൽ, റോബിൻ തേരാംകുടി, ജോണി ഉറുമ്പുകാട്ടിൽ, എബി ചീരാംകുഴി, ഷിന്റെു വെട്ടാശ്ശേരി,ബിജു നെടുംങ്കണ്ടം എന്നിവർ പ്രസംഗിച്ചു.