കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കിഴക്കമ്പലം: വില്പനയ്ക്ക് സൂക്ഷിച്ച ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സ്വാദിൻ നായിക്കിനെ (30) എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചേലക്കുളത്തിനടുത്ത് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം അമ്പലമുകൾ ഭാഗത്ത് നിന്നും രണ്ട് കിലോ കഞ്ചാവുമായി ഇയാളുടെ അടുത്ത ബന്ധുവിനെ സ്‌പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിൻ മാർഗം എത്തിച്ചായിരുന്നു വില്പന. സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജ്, ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. പ്രതീഷ്, കെ.എ. മനോജ് സിവിൽ എക്‌സൈസ് ഓഫീസർ എം.ടി. ശ്രീജിത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.