ഫയർ ബ്രാൻഡായി വീണ്ടും സുരേഷ് ഗോപി, ഞെട്ടിച്ച് അനുപമ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്. കെ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഫയർ ബ്രാന്റായി വീണ്ടും നിറയുന്ന സുരേഷ് ഗോപിയെയും കരുത്തുറ്റവേഷത്തിൽ അനുപമ പരമേശ്വരനെയും കാണാം. ഒരു കോർട്ട് റൂം ത്രില്ലറായ ജെ.എസ്.കെ അതിശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മകൻ മാധവ് സുരേഷും പ്രധാന വേഷത്തിലുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, രജിത് മേനോൻ, നിസ്താർസേട്ട്, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, കോട്ടയം രമേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ് മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്. ജൂൺ 20ന് റിലീസ് ചെയ്യും.