തകർപ്പൻ ഡാൻസുമായി ബേസിലിന്റെ കുഞ്ഞ് ഹോപ്പ്
Friday 06 June 2025 4:54 AM IST
മകളുടെ ഡാൻസ് ആസ്വദിക്കുന്ന സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെയും പ്രിയപാതി എലിസബത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ പകർത്തിയ വീഡിയോ ആണ് .വേദിയിൽ തകർപ്പൻ ഡാൻസുമായി കുഞ്ഞുഹോപ്പിനെ വീഡിയോയിൽ കാണാം. ബേസിലിനെപ്പോലെ തന്നെ ഭാര്യ എലിസബത്തും മകൾ ഹോപ്പുമൊക്കെ ആരാധകർക്ക് പരിചിതരാണ്. 2023 ഫെബ്രുവരി 15 നാണ് ബേസിൽ ജോസഫിനും എലിസബത്തിനും മകൾ പിറന്നത്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മകൾ വന്നതിനുശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ബേസിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.