ഇത്തവണ സുഹൃത്തുക്കളായി ഫഹദും വടിവേലുവും, മാരീശൻ ടീസർ
Friday 06 June 2025 4:54 AM IST
ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ പ്രധാന കഥാപാത്രമാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീശൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മാമന്നനുശേഷം ഫഹദും വടിവേലുവും മത്സരിച്ച് അഭിനയിക്കുന്ന ചിത്രമാണ് മാരീശൻ.
നാഗർകോവിലിൽ നിന്ന് പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളിയായ സുധീഷ് ശങ്കർ ദിലീപിനെ നായകനാക്കി വില്ലാളി വീരൻ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബയ്യ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി ആണ് നിർമ്മാണം. അടുത്തമാസം ചിത്രം റിലീസ് ചെയ്യും.