വിലക്കയറ്റത്തിൽ പൊറുതിമുട്ടി

Friday 06 June 2025 1:59 AM IST

കിളിമാനൂർ: ഗ്യാസ്, മീൻ, പലവ്യഞ്ജനം തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ പൊറുതിമുട്ടി സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ15 രൂപയാണ് വർദ്ധിച്ചത്. മത്സ്യം, ബീഫ്, കോഴി എന്നിവയുടെ വിലയിലും വൻ വർദ്ധനയാണ്. ഒരു കിലോ ബീൻസിന് 160 രൂപയാണ്. മിക്ക ഇനങ്ങളുടെയും വില 60ന് മുകളിലായി. നാടൻ പയറും, പടവലവും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയിൽ നിന്നാണ് ഇവ കൂടുതൽ എത്തിയിരുന്നത്. ചെറുകിട കർഷകർക്കായി വിപണിസംവിധാനവും ഇല്ലാത്ത അവസ്ഥയാണ്.

ചതിച്ചത് കാലാവസ്ഥ :

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ പെയ്ത കനത്തമഴയിൽ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തോരാമഴയിൽ ജില്ലയിലെ വിവിധയിടങ്ങളിലെ പച്ചക്കറി കൃഷിയും വെള്ളത്തിലായി. വൻനാശമാണ് കർഷകർക്കുണ്ടായത്.

നൂറിലേറി മുരിങ്ങക്ക

വിലനിലവാരം ഇങ്ങനെ :

പാവയ്ക്ക 80

മുളക് 60

കാരറ്റ് 60

തക്കാളി 40

മുരിങ്ങക്ക 100

മാങ്ങ 80

വഴുതനങ്ങ 60

ഉള്ളി 80

ഇഞ്ചി 80

കിഴങ്ങ് 40

സവാള 25

വില ഇടയ്ക്ക് കുറഞ്ഞുനിന്നത് ആശ്വാസമായിരുന്നു. വീണ്ടും ഉയരുന്നത് സാധാരണക്കാർക്ക് താങ്ങാനാകില്ല. കാലാവസ്ഥമാറ്റം നാടൻപച്ചക്കറികളെയും ബാധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി വേണമെന്നാണ് ആവശ്യം.