മെരിറ്റ് അവാർഡ് വിതരണം
Friday 06 June 2025 2:28 AM IST
ആലപ്പുഴ: വലിയകുളം വാർഡിൽ പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് അവാർഡ് നല്കി ആദരിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സി.ഐ ജി.ബി. മുകേഷ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം.എം. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എ.ഹാരിസ്, ട്രഷറർ എ.കെ.റഹിം, വാർഡ് കൗൺസിലർ ബി.നസീർ, കൗൺസിലർ പ്രഭാശശികുമാർ, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ വി.എച്ച്. അൻസർ, അസോസിയേഷൻ ഭാരവാഹികളായ സി.സി.അശോക് കുമാർ, തഫ്‌സൽ കമാൽ, അബ്ദുൽ നാസർ, സലിം, ഗോപകുമാർ എന്നിവർ സംസാരിച്ചു.