കേപ്പ് കോളെജ് ഓഫ് നേഴ്സിംഗിൽ പരിസ്ഥിതി ദിനാചരണം നടത്തി.
Friday 06 June 2025 1:28 AM IST
അമ്പലപ്പുഴ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി. കോളേജ് പരിസരം വൃത്തിയാക്കി ഫലവ്യക്ഷത്തൈകൾ നട്ടു.പുഴുക്കു വിതരണവും ഉണ്ടായിരുന്നു. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.റൂബി ജോൺ, വൈസ് പ്രിൻസിപ്പൽ പ്രെഫ.രമ്യാരാജൻ, അസോസിയേറ്റ് പ്രൊഫ. ജെപ്സി ജയൻ, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് എസ്.കെ. സാബു എന്നിവർ നേതൃത്വം നല്കി. അദ്ധ്യാപകരും, അനദ്ധ്യാപകരും പങ്കെടുത്തു.