ജനറൽ ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണം
Friday 06 June 2025 1:37 AM IST
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്. കവിത അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഫോറസ്റ്റ് അസി. കൺസർവേറ്റർ സുമി ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ, ആർ.എം.ഒ ഡോ. എം. ആശ, എ.ആർ.എം.ഒ ഡോ. സി.പി. പ്രിയദർശൻ
ജൂനിയർ കൺസൾട്ടന്റ് (പീഡിയാട്രിക്‌സ്) ഡോ. പ്രവീൺ, സ്റ്റോർ സൂപ്രണ്ട് ബിജു, ജെ.എച്ച്.ഐ ടി.എസ്. പീറ്റർ, പി.ആർ.ഒ ബെന്നി അലോഷ്യസ്, നഴ്‌സിംഗ് സൂപ്രണ്ട് റസി പി. ബേബി . വൃക്ഷത്തൈ നടൽ , കവിതാലാപനം, പോസ്റ്റർ രചന എന്നിവയും നടത്തി.