രഹനാ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Friday 06 June 2025 1:53 AM IST
ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രവർത്തകയും 'മോചിത'യുടെ ട്രഷററുമായിരുന്ന രഹനയുടെ പേരിൽ മോചിത സ്ത്രീപഠന കേന്ദ്രം ഏർപ്പെടുത്തിയിട്ടുളള രഹനാ അവാർഡിന് ജില്ലയിലെ 45വയസിനു താഴെ പ്രായമുള്ള മികച്ച വനിതാ സാമൂഹ്യ പ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വ്യക്തികൾക്കോ സംഘടനകൾക്കോ നാമനിർദ്ദേശം ചെയ്യാം. അയക്കേണ്ട മേൽവിലാസം: ചെയർ പേഴ്സൺ,മോചിത സ്ത്രീ പഠനകേന്ദ്രം, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം,എസ്.എൽ.പുരം പി.ഒ., ആലപ്പുഴ, പിൻ 688 523. ഇമെയിൽ വിലാസം gandhikendram50@gmail.com.ഫോൺ:04782865493. അവസാന തീയതി : 15.