ദുരിതാശ്വാസ അരി വിതരണം

Saturday 07 June 2025 1:53 AM IST

മുഹമ്മ: കരപ്പുറം കക്കാ വ്യവസായ സഹകരണ സംഘം എ 144ന്റെ നേതൃത്വത്തിൽ സംഘാംഗങ്ങൾക്ക് വർഷ കാല ദുരിതാശ്വാസ പദ്ധതിപ്രകാരമുള്ള അരി വിതരണം ചെയ്തു.

ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ ജെ. ജയലാൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ സി.കെ. ചിദംബരൻ,കെ.കെ.മോഹനൻ ,കെ.ടി.ജോമോൻ ,പി.ബി.ശശിധരൻ, പി.എസ്.അജയൻ തുടങ്ങിയവർ സംസാരിച്ചു.