പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു

Friday 06 June 2025 2:53 AM IST

അമ്പലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കെ.എച്ച്.ആർ.എ അമ്പലപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ സംസ്ഥാന സെക്രട്ടറി റോയ് മഡോണ ജില്ലാ സെക്രട്ടറി നാസർ ബി. താജ് എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഇക്ബാൽ താജ്, പരീത് ജീലാനി തുടങ്ങിയവർ സംബന്ധിച്ചു.