അങ്കണവാടിയിൽ ബിരിയാണി
Friday 06 June 2025 1:53 AM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ആദ്യ ദിനം കുഞ്ഞുങ്ങളുടെ ഇഷ്ടഭക്ഷണത്താൽ സമ്യദ്ധമായിരുന്നു.
ലഡുവും ജിലേബിയും മിഠായിയും പായസവും ബിസ്ക്കറ്റിനുമൊക്കെ പുറമേ മുട്ട ബിരിയാണിയും ഒരുക്കിയിരുന്നു.
ഇനിരണ്ടാഴ്ച കൂടുമ്പോൾ
ഒരു ദിവസം ഉറപ്പായുമിവിടെ ബിരിയാണിയുണ്ടാകുമെന്ന് വാർഡു മെമ്പറും പഞ്ചായത്തു വൈസ് പ്രസിഡന്റുമായ അഡ്വ.എം.സന്തോഷ് കുമാർ പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി. ബൈരഞ്ചിത്ത്, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ,
ഷാജി കെ. അവിട്ടം, സി.സത്യൻ എന്നിവർ പങ്കെടുത്തു.