കേരള പ്രദേശ് കർഷക കോൺഗ്രസ്
Friday 06 June 2025 2:20 AM IST
തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിന വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിൽ എം.എം.ഹസൻ നിർവഹിച്ചു.തുടർന്ന് വൃക്ഷത്തൈ നട്ടു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ് പരിസ്ഥിതി ദിന സന്ദേശം നൽകി.സേവ്യർ ലോപ്പസ്,ചെങ്കോട്ടുകോണം അനീഷ്,ലൈന,ഷീബ ബിജു,നിഷ,ബീമാപ്പള്ളി സലിം,ബിജു.ഒ.എസ് നായർ,പേട്ട പ്രവീൺ,വഞ്ചിയൂർ ഗിരീഷ്,പൗണ്ട് കടവ് പ്രസീലൻ,ഷിനു,കണ്ണൻ,അദ്ധ്യാപികമാരായ നിഷ,ഷീബ മീര,ശില്പ കൃഷ്ണ എന്നിവർ പങ്കെടുത്തു