സംസ്ഥാനതല ശില്പശാല
Friday 06 June 2025 12:04 AM IST
തൃശൂർ: കേന്ദ്രപദ്ധതികൾ പേരുമാറ്റുന്ന തരംതാണ രാഷ്ട്രീയമാണ് സംസ്ഥാനം നടത്തുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കുള്ള സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ അദ്ധ്യക്ഷനായി. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചഹൽ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, രേണു സുരേഷ്, ജില്ലാ പ്രഭാരി എം.വി.ഗോപകുമാർ, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.