പരിസ്ഥിതി ദിനാചരണം

Friday 06 June 2025 12:06 AM IST

തൃശൂർ: അമല ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്തർദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെയും വൃക്ഷത്തൈ വിതരണത്തിന്റെയും ഉദ്ഘാടനം സി.ആർ.നീലകണ്ഠൻ നിർവഹിച്ചു. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ.ഹൃതിക്, ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.എസ്.രജിതൻ, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് പ്ലാന്റ് ബോർഡ് മെമ്പർ ഒ.എൽ.പയസ്, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് ബോർഡ് മെമ്പർ വർഗീസ് തരകൻ, അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ആയുർവേദ ഫിസിഷ്യൻമാരായ ഡോ. എസ്. ജയദീപ്, ഡോ. സിസ്റ്റർ. ഓസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുന്നൂറോളം വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.