സേവാദൾ പരിസ്ഥിതി ദിനം

Friday 06 June 2025 12:08 AM IST
കോൺഗ്രസ് സേവാദൾ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഡി.സി.സി അങ്കണത്തിൽ വ്യക്ഷതൈ നട്ട് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഡി.സി.സി അങ്കണത്തിൽ വൃക്ഷതൈ നട്ട് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി.റപ്പായി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസെന്റ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.ബാബു, കെ.എച്ച്.ഉസ്മാൻ ഖാൻ, ഷാഹിദ റഹ്മാൻ, സേവാദൾ ജില്ലാ വൈസ് പ്രസിഡന്റുമാരായ ആന്റോ ജേക്കബ്, ബാബു ജോസഫ് പുത്തനങ്ങാടി, റോണി കുരിയൻ, ജിമ്മി ചാലക്കുടി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിർമ്മല, ബിന്ദു കുമാരൻ എന്നിവർ പങ്കെടുത്തു.