സ്മാരകം സന്ദർശിച്ചു

Friday 06 June 2025 12:10 AM IST
ഡോ.സുകുമാർ അഴീക്കോടിന്റെ ഛായചിത്രത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പുഷ്പാർച്ചന നടത്തുന്നു

തൃശൂർ: ഡോ. സുകുമാർ അഴീക്കോടിന്റെ സ്മാരകം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ ഒരുങ്ങുന്ന സമയത്തും അഴീക്കോടൻ സ്മാരക മന്ദിരത്തോടുള്ള അവഗണന ഇപ്പോഴും സർക്കാർ തുടരുകയാണെന്നും ഈ അവഗണനയിൽ ദുഃഖമുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ട്രഷറർ വിജയൻ മേപ്രത്ത്, ഉല്ലാസ് ബാബു, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, മണ്ഡലം ജനറൽ സെക്രട്ടറി ഇ.എസ്.ബിനോയ്, എൻ.ഡി.ഡിവിജ്, ശ്രീജിത്ത് പയ്യനം എന്നിവരും ഉണ്ടായിരുന്നു.